Tilapia Mappas

Copy Icon
Twitter Icon
Tilapia  Mappas

Description

Cooking Time

Preparation Time :45 Min

Cook Time : 20 Min

Total Time : 1 Hr 5 Min

Ingredients

Serves : 2
  • 1 ഗിഫ്റ്റ് തിലാപ്പിയ - 1.5 kg


  • ഇഞ്ചി , വെളുത്ള്ളി(നന്നായി ചതച്ചത്‌) -5 അല്ലികള്‍


  • സവാള( അരിഞ്ഞ ത്‌) - 1.5 കപ്പ്‌


  • ചുമന്നുള്ളി(അരിഞ്ഞത്‌)-0.5 tbsp


  • കടുക് -0.5 tsp


  • പച്ചമുളക് നെടുകെ പിളർന്നത് -5 എണ്ണം


  • മല്ലി പൊടി -1.5 tbsp


  • തേങ്ങാപ്പാൽ വെള്ളം ചേർക്കാതെ -2 cup


  • ഗരംമസാല -1 നുള്ള്


  • വിനാഗിരി -1 tsp


  • കറിവേപ്പില -5 ആവശ്യത്തിന്


  • വെളിച്ചെണ്ണ -2 റബ്‌സ്പ് ആവശ്യത്തിന്


  • ഉപ്പ് -1 tbsp ആവശ്യത്തിന്

Directions

  • തയ്യാറാക്കുന്ന വിധം ആദ്യം ഗിഫ്റ്റ് തിലാപ്പിയ നന്നായി വെട്ടിക്കഴുകി വൃത്തിയാക്കി വെള്ളം വാര്‍ത്തുവെയ്‌ക്കുക. ചുവട്‌ കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിന്‌ വെളിച്ചെണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത്‌ നന്നായി ചുവക്കെ മൂപ്പിക്കുക. ഇവ നന്നായി ചുമന്ന്‌ കഴിഞ്ഞാല്‍ അതിലേയ്‌ക്ക്‌ മൂന്നാമത്തെ ചേരുവ കൂടി ചേര്‍ത്ത്‌ വീണ്ടും ഇളക്കുക. ഇത്‌ മൂന്ന്‌ മിനിറ്റോളം വീണ്ടും ചൂടാക്കണം. രണ്ട്‌ ചേരുവകളും നന്നായി മൂത്തുകഴിഞ്ഞാല്‍ വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുത്ത തേങ്ങാപ്പാല്‍ ഒഴിക്കുക. ഇതിനൊപ്പം ഉപ്പും വിനാഗിരിയും ചേര്‍ത്തിളക്കുക. ഇവ തിളച്ചുകഴിയുമ്പോള്‍ മുറിച്ചുവച്ച മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. തീ കുറച്ച്‌ പതിനഞ്ച്‌ മനിറ്റോളം അടച്ചുവച്ച്‌ വേവിയ്‌ക്കുക. നന്നായി തിളച്ചു കഴിഞ്ഞ്‌ ഒരു നുള്ള്‌ ഗരം മസാല ചേര്‍ക്കുക. വീണ്ടും ഒന്ന്‌ തിളപ്പിച്ച്‌ പെട്ടന്ന്‌ തീയില്‍ നിന്നും മാറ്റുക. ആവശ്യമെങ്കില്‍ ഒരു കതില്‍ കറിവേപ്പില വീണ്ടും ചേര്‍ക്കാം. ഗിവ്റ്റിന്‌ പകരം മറ്റ്‌ കട്ടിയുള്ള മീൻ കഷണങ്ങള്‍ ചേര്‍ത്തും ഇത്തരത്തിൽ മപ്പാസ് വെക്കാം